പത്തനംതിട്ട – ചെന്നീർക്കര ഊന്നുകല്ലിനടുത്ത സഥലമായ പന്നിക്കുഴിയിലെ ഒന്നര വയസ്സുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പന്നിക്കുഴി സ്വദേശി സാജൻ – സോഫിയ ദമ്പതികളുടെ മകൻ സായി ആണ് മരിച്ചത്. മുലപ്പാൽ നെറുകയിൽ കയറി മരിച്ചെന്നായിരുന്നു പ്രാഥമിക വിവരം. ശനിയാഴ്ച കുഞ്ഞിനെ ഉറക്കാൻ കിടത്തിയതായിരുന്നു അമ്മ. മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടർന്ന് രക്ഷിതാക്കൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവച്ച് മരണം സ്ഥിരീകരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

