കൊടുമണ്ണിലെ ബെവ്കോ ഔട്ട്ലെറ്റിലെ മാനേജരുടെ മേശയ്ക്ക് അടിയിൽ കണക്കിൽപ്പെടാത്ത പണം ; വിജിലൻസ് പരിശോധന തുടരുന്നു

Pathanamthitta
Print Friendly, PDF & Email

അടൂർ : വില കുറഞ്ഞ മദ്യം കൂടിയ വിലയിൽ വിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ വിജിലൻസ് പരിശോധന. വ്യാപക ക്രമക്കേട് കണ്ടെത്തി എന്നാണു വിവരം. മാനേജരുടെ മേശയ്ക്ക് അടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. തട്ടിപ്പ് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസിൻറെ കണ്ടെത്തൽ. ഉപഭോക്താക്കൾക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകൾ വിജിലൻസ് കണ്ടെത്തി. ഔട്ട്ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. പരാതികൾ ലഭിക്കുന്ന മുറക്ക് കൂടുതൽ ഔട്ട്ലറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *