രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം ചരിത്രത്തിൽ ഇടം പിടിച്ചു

Kerala Alappuzha
Print Friendly, PDF & Email

ആലപ്പുഴ – അര നൂറ്റാണ്ടിനിടയിൽ ശബരിമല സന്ദർശിച്ച രാഷ്ട്രപതി എന്ന ബഹുമതി കൂടി സ്വന്തമാക്കിയ ദ്രൗപതി മുർമുവിന്റെ കേരള സന്ദർശനം ചരിത്രത്തിൽ ഇടം പിടിച്ചതായി പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പ് ഇങ്ങനെ,..

ദുരന്തങ്ങൾ ഓരോന്നായി വേട്ടയാടപ്പെട്ട സ്ത്രീ രത്നം… പ്രതിസന്ധികൾ അതിജീവന ശക്തിയായി.. കഷ്ടപ്പാടുകൾ വ്യക്തിപരമായ വേദനകൾക്കപ്പുറം ജീവിതലക്ഷ്യം കണ്ടെത്താൻ അവരെ പഠിപ്പിച്ചു… 2009 നും 2015 നും ഇടയിൽ, ഭർത്താവ്, ഇവരുടെ രണ്ട് ആൺമക്കൾ, അമ്മ, ഒരു സഹോദരൻ എന്നിവരെ തുടർച്ചയായി നഷ്ടപ്പെട്ട കുടുംബ മരണങ്ങളുടെ ഒരു പരമ്പരയെ നേരിട്ടപ്പോഴും അവർ പതറിയില്ല.

2009ൽ മൂത്ത മകൻ 25 വയസ്സുള്ള ലക്ഷ്മൺ, ഭുവനേശ്വറിൽ ഒരു സമ്മേളനത്തിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. 2012ൽ രണ്ടാമത്തെ മകൻ സിപുൻ ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു. ഇത് മുൻകാല ദുരന്തത്തെ കൂടുതൽ വഷളാക്കി. തുടർച്ചയായ ആൺമക്കളുടെ മരണങ്ങൾ അവരുടെ കുടുംബത്തെ നിരാശയിലാക്കി. അതിന് തൊട്ടു പുറകെ മക്കളുടെ നഷ്ടങ്ങൾക്കിടയിലാണ് അമ്മയെയും ഇളയ സഹോദരനെയും നഷ്ടപ്പെട്ടത്. ഇത് ഈ കാലയളവിലെ അതിശക്തമായ ദുഃഖത്തിന് ആക്കം കൂട്ടി.

1980 ൽ വിവാഹം കഴിച്ച ബാങ്കറായ ഭർത്താവ് ശ്യാം ചരൺ മുർമു (56) 2014 ഓഗസ്റ്റ് 1 ന് ഹൃദയാഘാതം മൂലം മരിച്ചു.

ഈ ഘട്ടത്തിൽ, മുർമുവിനും അവരുടെ അതിജീവിച്ച മകൾ ഇതിശ്രീക്കും മറികടക്കാനാവാത്ത ഒരു നിരാശ നേരിടേണ്ടിവന്നു….. എങ്കിലും പതറിയില്ല.
ഈശ്വര വിശ്വാസം കൈമുതലാക്കി എല്ലാം നേരിട്ടു…!!

ഇവയെല്ലാം പൊതുസേവനത്തോടുള്ള അവരുടെ സമർപ്പണത്തിന് ഇന്ധനം നൽകി – ഒഡീഷയിലെ ഒരു അദ്ധ്യാപിക എന്ന നിലയിലുള്ള ആദ്യകാലങ്ങൾ മുതൽ മന്ത്രി, ജാർഖണ്ഡിലെ ആദ്യത്തെ വനിതാ ഗവർണർ, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രസിഡന്റ് എന്നീ നിലകളിൽ വരെ…

ഇന്ത്യയുടെ സർവ്വ സൈന്യത്തിന്റെയും അധിപയായ ഈ സ്ത്രീരത്നം ഏവർക്കും ഒരു മാതൃകയാണ്..!!

കേരളക്കരയുടെ ഊഷ്മളമായ സ്വീകരണം. വെറും ഒരു സന്ദർശനം അല്ല ഇത്. അര നൂറ്റാണ്ടിനിടയിൽ ശബരിമല സന്ദർശിച്ച രാഷ്ട്രപതി എന്ന ബഹുമതി കൂടി സ്വന്തം ; ചരിത്രം സാക്ഷി.. അഭിനന്ദനങ്ങൾ….. ആശംസകൾ 🙏

ഡോ. ഡോ. ജോൺസൺ വി. ഇടിക്കുള

( ഏഷ്യ ജൂറി, യു.ആര്‍.എഫ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ് )

Leave a Reply

Your email address will not be published. Required fields are marked *