മദ്യലഹരിയിൽ അമ്മയേയും പെങ്ങളെയും മർദിക്കാൻ ശ്രമം : അവർക്കഭയം നൽകിയ അയൽ വീട്ടുകാർക്ക് നേരെയും ആക്രമണം

Crime Kottayam
Print Friendly, PDF & Email

വെച്ചൂച്ചിറ – മദ്യലഹരിയില്‍ പെങ്ങളെയും അമ്മയേയും മര്‍ദിക്കാന്‍ യുവാക്കളുടെ ശ്രമം. അഭയം നല്‍കിയ അയല്‍വീട്ടിലെ യുവാവിനെ കല്ലു കൊണ്ടിടിച്ചു പരുക്കേല്‍പ്പിച്ചു. കക്കുടുക്ക എന്ന സ്ഥലത്താണ് സംഭവം. സഹോദരങ്ങളായ മനീഷ്, മജീഷ് എന്നിവര്‍ മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കുകയായിരുന്നു. ഭയന്ന് പോയ അമ്മയും സഹോദരിയും അയല്‍ വീടുകളില്‍ അഭയം തേടി. ഇവരുടെ ബഹളം കഴിഞ്ഞപ്പോള്‍ അമ്മയെയും സഹോദരിയെയും തിരികെ കൊണ്ടു വിടാന്‍ ചെന്ന ചേരിക്കലേത്ത് വീട്ടില്‍ അനുവിനെ മനീഷും മജിഷും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അനുവിന്റെ തലയ്ക്ക് കല്ലിനിടിച്ച യുവാക്കള്‍ അനുവിന്റെ സഹോദരനെയും ആക്രമിച്ചു. വെച്ചൂച്ചിറ ബി.എം.സി ആശുപത്രിയില്‍ ചികില്‍സ തേടിയ ഇരുവരെയും പിന്നീട് റാന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മനീഷും മജീഷും മദ്യലഹരിയില്‍ നിരന്തരം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണ്. വെച്ചൂച്ചിറ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *