ഷാജി ഏബ്രഹാം രചിച്ച “ഏബ്രഹാമിന്റ അഞ്ചാം സുവിശേഷം ” എന്ന പുസ്തകത്തിന്റെ പ്രകാശനം

Kerala Pathanamthitta

കുമ്പനാട്: നൂറ്റാണ്ടുകൾ കഴിഞ്ഞാലും മനുഷ്യനെയും ഈ ഭൂമിയെയും അതിലെ മുഴുവൻ ചരാചരങ്ങളെയും നമ്മുടെ മുഴുവൻ ജീവിതത്തെയും സ്വാധീനിക്കുന്ന പുസ്തകമാണ് വിശുദ്ധ വേദ പുസ്തകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാം രചിച്ച ഏബ്രഹാമിന്റ അഞ്ചാം സുവിശേഷമെന്ന പുസ്തകത്തിന്റെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അന്റോ ആന്റണി എംപി, യാക്കോബായ സഭ നിരണം ഭദ്രാസനധിപൻ ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഇവാഞ്ജലിക്കൽ സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, മുതിർന്ന മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം, ചെങ്ങന്നൂർ മുൻസിപ്പൽ ചെയർപെയ്സൺ ശോഭ വർഗീസ്, കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, പ്രോഗ്രാം കൺവീനർ സുബിൻ നീറുംപ്ലാക്കൻ, റവ അജിത് ഈപ്പൻ തോമസ്, റവ സി എം വർഗീസ്, റവ ഏബ്രഹാം ജോർജ്, റവ ഈപ്പൻ ഏബ്രഹാം, റവ കെ എസ്സ് ജെയിംസ് , സ്റ്റെല്ലാ തോമസ്, ശ്രീകുമാർ കുമ്പനാട് എന്നിവർ പ്രസംഗിച്ചു. വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻ ലണ്ടന്റെ ഈ വർഷത്തെ എക്സലൻസി അവാർഡുകൾ സമൂഹത്തിൽ വ്യത്യസ്ഥ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരായ കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററും ജൈവ കർഷകനുമായ അപ്പു ജോൺ ജോസഫ്, പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ വി സി മാത്യു, ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഭവന നിർമ്മാണ പദ്ധതിയിടെ ചീഫ് കോർഡിനേറ്റർ സുബിൻ നീറുംപ്ലാക്കൽ, വീൽ ചെയർ അസോസിയേഷൻ ഭാരവാഹി സിന്ധു സുഹ്ദേവൻ എന്നിവർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നല്കി.

ഫോട്ടോ: വോയ്സ് ഓഫ് ദൈ വേഡ് പബ്ലിക്കേഷൻ ലണ്ടൻ പ്രസിദ്ധീകരിച്ച ക്രൈസ്തവ ഗ്രന്ഥകാരൻ ഷാജി ഏബ്രഹാം രചിച്ച ഏബ്രഹാമിന്റ അഞ്ചാം സുവിശേഷമെന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവ്വഹിക്കുന്നു. സുബിൻ നീറുംപ്ലാക്കൽ, അനീഷ് വരിക്കണ്ണാമല, ആന്റോ ആൻറണി എംപി, ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഷാജി ഏബ്രഹാം, ബിഷപ്പ് ഡോ തോമസ് ഏബ്രഹാം, പി ജെ കുര്യൻ, അപ്പു ജോൺ ജോസഫ്, ശോഭ വർഗീസ്, വി സി മാത്യു, ലൗലി മാത്യു, റവ അജിത് ഈപ്പൻ തോമസ്, റവ സി എം വർഗീസ്, റവ ഈപ്പൻ ഏബ്രഹാം, റവ ഏബ്രഹാം ജോർജ്, സണ്ണിക്കുട്ടി ഏബ്രഹാം എന്നിവർ സമീപം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *