തിരുവല്ല: തിരുമൂലപുരം ബാലികാമഠം കെജിഎൽപി സ്കൂളിന്റെ നേതൃത്വത്തിൽ കരുതലാകാം കരുത്തോടെയെന്ന സമ്പൂർണ രക്ഷാകർത്വ ശക്തീകരണ ബോധവൽകരണ ക്ലാസ് നടന്നു. തിരുവല്ല എക്സൈസ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്യാംലാൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബി എ ഉഷ, സെൻഡോറിയ ചൈൾഡ് ഡവലപ്മെൻ്റ് സെന്റർ ഡയറക്ടർ ഫെമി കുര്യൻ, ഇൻസ്പെക്ടർ സുരേഷ് ഡേവിഡ്, സ്കൂൾ മാനേജർ പ്രദീപ് മാമ്മൻ, ഷൈനി ഡേവിഡ് എന്നിവർ പ്രസംഗിച്ചു. കുട്ടികളിലെ പഠനത്തിലുള്ള പിന്നോക്കാവസ്ഥകളും പരിഹാര മാർഗ്ഗങ്ങളുമെന്ന വിഷയത്തിൽ സെൻഡോറിയ ചൈൾഡ് ഡവലപ്മെൻ്റ് സെന്ററിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് നടന്നു. ചൈൽഡ് ട്രെയ്നർമാരായ കൃഷ്ണവേണി, ജോബിൻ ജോസി, ശിഖാ മെറിൻ, ജോസ്മി ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ഫോട്ടോ: തിരുമൂലപുരം
ബാലികാമഠം കെജിഎൽപി സ്കൂളിന്റെ നേതൃത്വത്തിൽ കരുതലാകാം കരുത്തോടെയെന്ന സമ്പൂർണ രക്ഷാകർത്വ ശക്തീകരണ ബോധവൽകരണ പരിപാടിയുടെ ഉദ്ഘാടനം തിരുവല്ല എക്സൈസ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ നിർവ്വഹിക്കുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

