പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി ആരംഭിച്ചു ; വീൽചെയർ കയറാൻ റാമ്പ് നിർമ്മിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കാൻ നടപടി ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്നശേഷിക്കാരുടെ വീൽചെയറുകൾ കലക്ടറേറ്റിലേക്ക് പ്രവേശിക്കാൻ കഴിയും വിധം റാമ്പ് നിർമ്മിച്ചു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഈ നടപടി.

കളക്ടറേറ്റിൽ ലിഫ്റ്റും സഹായിക്കാൻ സ്റ്റാഫ് വീൽചെയർ എന്നീ സൗകര്യങ്ങളും ഉണ്ട്. കൂടാതെ ഭിന്നശേഷി സൗഹൃദ ശുചിമുറിയുടെ നിർമ്മാണം കളക്ടറേറ്റ് കെട്ടിടത്തിലെ ഒന്നാം നിലയിൽ പുരോഗമിച്ചു വരികയാണെന്നും നിവേദനത്തിന് മറുപടിയായി ജില്ലാ കലക്ടർ റഷീദ് ആനപ്പാറയെ രേഖാമൂലം അറിയിച്ചു

ഉള്ളടക്കം : (1) ജില്ലാ കളക്ടറുടെ കത്തിന്റെ കോപ്പി
(2) കളക്ടറേറ്റിൽ നിർമ്മിച്ച റാമ്പിന്റെ ഫോട്ടോ

Leave a Reply

Your email address will not be published. Required fields are marked *