അബുദാബി – യുണൈറ്റഡ് അറബ് എമിറേറ്റ്സിന് പുറത്ത് നിന്ന് വ്യക്തികൾക്ക് അവരുടെ എമിറേറ്റ്‌സ് ഐഡി കാർഡും, പാസ്പോർട്ടും പുതുക്കാൻ അനുവദിക്കുന്ന പുതിയ സേവനത്തിന് യുഎഇയിൽ തുടക്കമായി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് ദീർഘകാലമായി കാത്തിരുന്ന ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
എന്നിരുന്നാലും, ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വ്യക്തികൾ പാലിക്കേണ്ട ഒരു നിർണായക വ്യവസ്ഥയുണ്ട്. അതോറിറ്റിയുടെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷൻ മുഖേന അപേക്ഷകൻ തന്നെയായിരിക്കണം ഇതിന് അപേക്ഷ സമർപ്പിക്കുന്നത് എന്നതാണ് നിബന്ധന. രേഖയുടെ ഉടമ അപേക്ഷകൻ തന്നെയാണ് എന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്. അതോറിറ്റി ഇപ്പോൾ അതിന്റെ സ്മാർട്ട് ആപ്ലിക്കേഷനിലൂടെ മാത്രമാണ് പുതുക്കൽ സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ കസ്റ്റമർ ഹാപ്പിനെസ് മാനേജ്മെന്റ് ഡയറക്ടർ നാസർ അഹമ്മദ് അൽ അബ്ദുലി ഇമാറാത്ത് അൽ യൗം എന്നഅറബി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. പ്രിന്റിംഗ് സെന്ററുകൾ വഴിയോ രാജ്യത്തിനുള്ളിലെ ഇടപാട് ഉടമയല്ലാത്ത മറ്റാരെങ്കിലുമോ അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ, ആ വ്യക്തി യുഎഇക്ക് പുറത്താണെന്ന് കണ്ടെത്തിയാൽ അപേക്ഷ നിരസിക്കപ്പെടും.
https://smartservices.icp.gov.ae/echannels/web/client/default.html#/login
യുഎഇക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ ആക്‌സസ് ചെയ്യാൻ കഴിയും. അതിൽ വിദേശത്ത് നിന്ന് ഐഡി കാർഡുകൾ പുതുക്കുന്നതിനുള്ള സേവനം അവർക്ക് തിരഞ്ഞെടുക്കാനും അവരുടെ അപേക്ഷ സമർപ്പിക്കാനും ഫീസ് അടയ്ക്കാനും ഇടപാട് തടസ്സമില്ലാതെ പൂർത്തിയാക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രേഖകൾക്കായി ഫോട്ടോ എടുക്കുമ്പോൾ എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അൽ-അബ്ദുൾ അഭ്യർത്ഥിച്ചു. യുഎഇ പൗരൻമാരാണെങ്കിൽ ഔദ്യോഗിക വസ്ത്രധാരണ രീതികൾ പാലിക്കേണ്ടത് പ്രധാനമാണ്.
സ്മാർട്ട് സിസ്റ്റങ്ങളിലൂടെ സമർപ്പിക്കുന്ന വ്യക്തിഗത ഫോട്ടോകളുടെ സ്വീകാര്യത ഉറപ്പാക്കാൻ പാലിക്കേണ്ട ഒമ്പത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഔദ്യോഗിക വസ്ത്രം ധരിക്കണം, ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും അനുസൃതമായി ശിരോവസ്ത്രം ധരിക്കണം, ഫോട്ടോയുടെ പശ്ചാത്തലം വെളുത്തതായിരിക്കണം, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ എടുത്ത ഉയർന്ന നിലവാരമുള്ളതുമായ കളർ ഫോട്ടോ ആയിരിക്കണം, ക്യാമറ ലെൻസിന് നേരെയും സമാന്തരമായുമായി തലയുടെ സ്ഥാനം വരുന്ന രീതിയിലായിരിക്കണം ഫോട്ടോ. വശങ്ങളിൽ നിന്നോ മറ്റോ എടുത്തതാവരുത്, പ്രത്യേക ഭാവങ്ങളൊന്നും മുഖത്ത് പ്രകടമാക്കരുത്,നിറമുള്ള കോൺടാക്റ്റ് ലെൻസുകളില്ലാതെ രണ്ട് കണ്ണുകളും തുറന്ന് ക്യാമറയ്ക്ക് അഭിമുഖമാക്കി ഫോട്ടോ എടുക്കണം, കണ്ണട കണ്ണുകളെ തടസ്സപ്പെടുത്തുകയോ പ്രതിഫലനങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം, ഇമേജ് റെസല്യൂഷൻ ഒരു ഇഞ്ചിന് 600 ഡോട്ടുകളെങ്കിലും ആയിരിക്കണം. മഷി അടയാളങ്ങളോ ചുളിവുകളോ ഉണ്ടാവരുത് എന്നിവയാണ് നിർദ്ദേശങ്ങൾ.
ഐഡി കാർഡ് പുതുക്കലിനോ മാറ്റാനോ അപേക്ഷിക്കുമ്പോൾ, എല്ലാ ഉപഭോക്താക്കളോടും അവരുടെ ഐഡി നമ്പറുകളുടെയും കാലഹരണപ്പെടുന്ന തീയതികളുടെയും കൃത്യതയും സാധുതയും രണ്ടുതവണ പരിശോധിക്കാൻ അതോറിറ്റി അഭ്യർത്ഥിക്കുന്നു. അവരുടെ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ പണമടയ്ക്കുന്നതിന് മുമ്പ് ഇലക്ട്രോണിക് ഫോമിൽ നൽകിയ ഡാറ്റയുടെ കൃത്യതയും അവർ പരിശോധിച്ചിരിക്കണം. കൂടാതെ, ഇലക്ട്രോണിക് ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന അവരുടെ ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ഇഷ്ടപ്പെട്ട ഡെലിവറി രീതികൾ എന്നിവയുടെ കൃത്യത പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തണം.
What do you feel about this post?
Like
Love
Happy
Haha
Sad

