പത്തനംതിട്ട – ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തു വിടുന്നതിനാൽ അപകട സാദ്ധ്യത കണക്കിലെടുത്ത് പമ്പാനദിയിൽ വള്ളസദ്യക്കായി പോകുന്ന പള്ളിയോടങ്ങൾ, വള്ളങ്ങൾ, ബോട്ടുകൾ, കടത്ത് എന്നിവ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലർത്തണമെന്നും ആവശ്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കല്കടർ എസ് പ്രേംകൃഷ്ണൻ നിർദ്ദേശം നൽകി.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

