പത്തനംതിട്ട – ഹരിതകേരളം മിഷന്റെ ‘ചങ്ങാതിക്കൊരു തൈ’ വൃക്ഷവൽക്കരണ കാമ്പയിന് ഇലന്തൂർ സിപാസ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ തുടക്കം. ഹരിത കേരള മിഷൻ, ഐക്യുഎസി, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് കാമ്പയിൻ. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ജി അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി. സാറാമ്മ ജോയ് അധ്യക്ഷയായി. വിദ്യാർഥികൾ ഫലവൃക്ഷ തൈകൾ കൈമാറി. സംസ്ഥാനം ഒട്ടാകെ ഒരു കോടി ഫലവൃക്ഷ തൈകൾ നടുകയാണ് ലക്ഷ്യം. നട്ട തൈകളുടെ സംരക്ഷണവും വളർച്ചയും ഉറപ്പാക്കാൻ ജിയോ ടാഗിങ്ങ് അടുത്ത ഘട്ടത്തിൽ നടപ്പാക്കും.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

