കൂടൽ ചന്തയിലെ കടത്തിണ്ണയിൽ അവശനിലയിൽ കണ്ട വയോധികൻ മരണപ്പെട്ടു

Pathanamthitta
Print Friendly, PDF & Email

കോന്നി – കൂടൽ ചന്തയിലെ കടത്തിണ്ണയിൽ അവശനിലയിൽ കണ്ട വയോധികൻ മരിച്ചു. 68 വയസ് തോന്നിക്കും. മദ്യപാനശീലമുള്ള, വർഷങ്ങളായി ഈ ഭാഗത്ത് കാണപ്പെട്ടിരുന്ന സലിം എന്ന പേരിൽ അറിയപ്പെട്ടയാളെയാണ് ഒമ്പതിന് വൈകിട്ട് 3.30 ഓടെ കണ്ടെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. 20 വർഷത്തോളമായി പത്തനംതിട്ടയിൽ നിന്നും കൂടലിലെത്തി ഇവിടെ കഴിഞ്ഞുകൂടുകയായിരുന്നു ഇയാൾ. വീടുകളിൽ കൂലിപ്പണിക്കൊക്കെ പോയിരുന്ന ഇയാളെപ്പറ്റി ആളുകൾക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല. വെളുത്ത നിറമാണ്, നരച്ച താടിയും മുടിയുമാണുള്ളത്.

കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന ഇയാളെ ഇന്നലെ വിറയലോടെ കാണപ്പെടുകയും ആളുകൾ വെള്ളം കുടിക്കാൻ നൽകുകയും ചെയ്തു. പിന്നീട് കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനക്കു ശേഷം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നു. എസ് ഐ ബിജുമോൻ ആണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൂടൽ പോലീസ് സ്‌റ്റേഷനിലോ (04734270100)എസ് ഐ ബിജുമോന്റെ (9961385569)എന്ന നമ്പരിലോ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *