പമ്പ – അട്ടത്തോടിനും നിലയ്ക്കലിനുമിടയ്ക്ക് തീർത്ഥാടകരുടെ വാഹനം കത്തിനശിച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് ദർശനത്തിന് വന്ന അഞ്ചംഗസംഘം സഞ്ചരിച്ചിരുന്ന റെനോ എൻജോയ് വാഹനമാണ് തീപിടിച്ചത്. ചെറിയ തീപ്പൊരി കണ്ടപ്പോൾ തന്നെ യാത്രക്കാർ മുഴൂവൻ പുറത്തിറങ്ങി. പിന്നാലെ വാഹനത്തിൽ തീ ആളിപ്പടർന്നു. വിവരമറിഞ്ഞ് പമ്പയിൽ നിന്ന് സ്‌റ്റേഷൻ ഓഫീസർ കെ. കലേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാവാഹനമെത്തി. 20 മിനുട്ടോളം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. നിലയ്ക്കലിൽ നിന്ന് ഒരു യൂണിറ്റ് കൂടി എത്തിയെങ്കിലും അതിനോടകം തീയണച്ചിരുന്നു. ദീർഘദൂരം ഓടി വന്നതിനാൽ വണ്ടി ചൂടായി തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടിനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

