പത്തനംതിട്ട : അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സമര പോരാളികളെ സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന ” ആദരം ” സി പി ഐ (എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. അജിത്കുമാർ ആർ. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സി . പി .ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ജെ.അജയകുമാർ, പി.ബി. ഹർഷകുമാർ , കോമളം അനിരുദ്ധൻ, ഡി.സി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ , ബാബു ജോർജ്ജ് , ഇ.കെ ഉദയകുമാർ, രാജേഷ് ജി , അഭിരാജ് കൈതയ്ക്കൽ, എസ്.എഫ്.ഐ ജില്ല സെക്രട്ടറി അനന്തു മധു , ഡോ കെ.ജി സുരേഷ്, രാഹുൽ കൃഷ്ണ , ശ്യാമ ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു .
കെ.പി. ഉദയഭാനു, ആർ. ഉണ്ണികൃഷ്ണപിള്ള , വി.ജി. ഭാസി .സഖാവ് ജി. ഗോപിനാഥൻപിള്ള, എം. ജി.എസ് കുറുപ്പ് , ആർ. തങ്കപ്പൻ , ഇ.കെ ബാഹുലേയൻ , എ . ഗോകുലേന്ദ്രൻ , അമൃതം ഗോകുലൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു . ദേശാഭിമാനിയ്ക്കുള്ള പുരസ്കാരം പത്തനംതിട്ട ദേശാഭിമാനി മാനേജർ ആർ. രമേശും , ജില്ല ബ്യൂറോ ചീഫ് ആർ. രാജേഷും ഏറ്റുവാങ്ങി .

അടിക്കുറിപ്പ് :
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ സമര പോരാളികളെ സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടന്ന ” ആദരം ” സി പി ഐ (എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

