പത്തനംതിട്ട എസ്പിക്ക് പരാതി നൽകി അജയകുമാർ വല്ലുഴത്തിൽ

Pathanamthitta Food

പത്തനംതിട്ട – കോൺഗ്രസിന്റെ നടന്നുകൊണ്ടിരിക്കുന്ന സമരാഗ്നി എന്ന രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് പാലക്കാട്ടെ യൂത്ത്കോൺഗ്രസ് തയ്യാറാക്കി പ്രചരിപ്പിക്കുന്ന വീഡിയോ ഗാനത്തിൽ അനുവാദമില്ലാതെ തന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി തന്നെ അപമാനിച്ചെന്ന് പരാതിയുമായി ക്ഷീര കർഷകനായ അജയകുമാർ വല്ലുഴത്തിൽ. പത്തനംതിട്ട ജില്ലയിലെ ഏഴുമറ്റൂരിൽ പ്രവർത്തിക്കുന്ന അമൃതധാര ഗോശാല ചെയർമാനും, ജൈവ കർഷകനുമായ അജയകുമാർ വല്ലുഴത്തിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യകനായ രാഹുൽ മാങ്കൂട്ടത്തിലിനും, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മറ്റിക്കുമെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

സാമൂഹിക പ്രവർത്തകനും, പ്രവാസി വ്യവസായിയും കൂടിയായ അജയകുമാർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി കാർഷിക പുരസ്‌കാര ജേതാവും കൂടിയാണ്. ജൈവകൃഷി പ്രചാരകൻ കൂടിയായ അദ്ദേഹം കാർഷിക മേഖലയിൽ പ്രത്യേകിച്ച് നാടൻ പശു പരിപാലനത്തിൽ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു വ്യക്തിത്വമാണ്. നാടൻ പശു പരിപാലനത്തിൽ അധിഷ്ഠിതമായ കൃഷി പ്രചരിപ്പിക്കുന്നതിന് ഭാഗമായി തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങളാണ് യൂത്ത് കോൺഗ്രസും, കെപിസിസിയുടെ സമരാഗ്നി ഫേസ്‌ബുക്ക് പേജിലും ദുരുപയോഗം ചെയ്തിരിക്കുന്നത്. ആ വീഡിയോയിൽ അജയകുമാറും, അദ്ദേഹത്തിൻറെ സുഹൃത്തായ കർഷകനും കൃഷി ചെയ്യുന്നതും, പശുക്കളെ പരിപാലിക്കുന്നതുമായ ദൃശ്യങ്ങളാണ് സർക്കാരിനെതിരേയുള്ള സമരാഗ്നി എന്ന പരിപാടിയുടെ പ്രചാരണ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുമതി വാങ്ങാതെ ഇങ്ങനെ ഉൾപ്പെടുത്തി തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചതാണോ എന്നും സംശയമുണ്ടന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് നിന്നും കർഷകരുടെ ദൃശ്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടില്ലെന്നിരിക്കെ ഇങ്ങു പത്തനംതിട്ടയിലുള്ള എന്റെ ദൃശ്യങ്ങൾ തേടിപ്പിടിച്ചു അനുവാദമില്ലാതെ ഉപയോഗിച്ച് എന്നത് സംശയാസ്പദമാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ ഫേസ്‌ബുക്കിൽ ഈ വീഡിയോ കണ്ടുകഴിഞ്ഞത്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളുമൊക്കെ കിട്ടിയ തന്നെ സർക്കാർ വിരുദ്ധനായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമമായേ ഇതിനെ കാണാൻ കഴിയൂ. 2015 – 20 കാലഘട്ടത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ പുല്ലാട് ഡിവിഷനിൽ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഞാൻ വീണ്ടും പൊതു പ്രവർത്തനത്തിൽ സ്ക്രിയമാകാൻ ആലോചിക്കുന്ന ഘട്ടത്തിൽത്തന്നെ ഇങ്ങനൊരു അപകീർത്തികരമായ അജണ്ട നടപ്പാക്കിയതിൽ ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങൾ ന്യായമായും സംശയിക്കുന്നു എന്ന് അജയകുമാർ വല്ലുഴത്തിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു.

കെപിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്സ് പാലക്കാട് ജില്ലാ കമ്മറ്റി സമരാഗ്നി ഫേസ്ബൂക് പേജിന്റെ അഡ്മിൻ എന്നിവർക്കെതിരെയാണ് പത്തനംതിട്ട എസ്പിക്ക് പരാതി നൽകിയിരിക്കുന്നത്. ഈ വീഡിയോ പിൻവലിച്ചു അതെ പേജുകളിൽ ഇവരെത്തി മാപ്പ് പറയാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അജയകുമാർ വല്ലുഴത്തിൽ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *