അടൂരിൽ നടന്ന നബിദിന സ്‌നേഹ സംഗമം’ മാതൃകയായി !!

Pathanamthitta
Print Friendly, PDF & Email

അടൂർ: പ്രവാചകൻ മുഹമ്മദ് നബി (സ: അ:) യുടെ ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്‌ലീം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ അടൂർ കസ്തൂർബാ ഗാസി ഭവനിൽ ജില്ലാ നബിദിന സ്‌നേഹസംഗമവും സ്‌നേഹ വിരുന്നും നടത്തി. നബിദിന സന്ദേശങ്ങളുമായി മത, രാഷ്ട്രീയ നേതാക്കളുടെ ഒത്തുച്ചേരൽ മത സൗഹാർദ്ദത്തിന്റെ വേദിയായി മാറി. പരസ്പരം നബിദിന സന്ദേശങ്ങൾ കൈമാറി ഗാന്ധിഭവൻ അന്തേവാസികൾക്കൊപ്പം വിരുന്നിൽ പങ്കെടുത്തുമാണ് മത രാഷ്ട്രീയ നേതാക്കൾ പിരിഞ്ഞത്.

സ്നേഹ സംഗമം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാർ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. യോഹന്നാൻ ശങ്കരത്തിൽ നബിദിന സന്ദേശം നൽകി. മുഹമ്മദ് ഷിയാഖ് ജൗഹരി, ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി ഇടയാണത്തില്ലം, മുരളി കുടശ്ശനാട് , സലാഹുദ്ദീൻ മദനി, മുഹമ്മദ് ഇസ്മായിൽ, സുധീർ വഴിമുക്ക്, എസ് മീരാസാഹിബ്, സുലൈമാൻ ഹാജി നിരണം, മുനീർ ജൗഹരി, റിജിൻഷാ കോന്നി, സജീവ് പൈനുംമൂട്, അബ്ദുൽ സലാം സഖാഫി, കവി അടൂർ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *