തെക്കേമലയിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഒടിഞ്ഞു വീണു .

Kerala Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – തെക്കേമലയിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഒടിഞ്ഞു വീണു .
വെളുപ്പിന് ആണ് സിഗ്നൽ ലൈറ്റ് ഒടിഞ്ഞു വീണത്. രണ്ട് ഭാഗത്തായി സ്ഥാപിച്ചിരുന്നു സിഗ്നൽ ലൈറ്റിന്റെ തൂണും സോളാർ പാനലും ഉൾപ്പെടെ ആണ് വീണത്. സിഗ്നൽ ലൈറ്റുകൾ തമ്മിൽ ബന്ധിച്ചിരുന്ന ഇലക്ട്രിക് കേബിളിൽ വലിയ പൊക്കമുള്ള ഏതോ വാഹനം തട്ടി ആണ് ഈ നാശ നഷ്ടം ഉണ്ടായത് എന്ന് തോന്നുന്നു.തൊട്ട് അടുത്തുള്ള ക്യാമെറകൾ പരിശോധിച്ചാൽ ഇതിന്റെ നിജ സ്ഥിതി അറിയാൻ സാധിക്കും.
ഈ ട്രാഫിക് സിഗ്നൽ അടുത്ത കാലത്തായി ഉപയോഗത്തിൽ ഇല്ലായിരുന്നു. ഈ സിഗ്നൽ ഓൺ ചെയ്താൽ വൻ ട്രാഫിക് കുരുക്ക് ഇവിടെ അനുഭവപ്പെടുന്നതിനാൽ ഇത് ഓഫ് ചെയ്ത് വെച്ചിരിക്കുക ആയിരുന്നു. 12 ലക്ഷം രൂപയോളം ചിലവിൽ ആണ് ഇത് സ്ഥാപിച്ചത്. വെളുപ്പിന് ആയിരുന്നതിനാൽ മറ്റു ആൾ ദുരന്തങ്ങൾ ഒന്നും ഇല്ലായില്ല എന്നത് ദൈവം കാത്തു എന്നെ പറയാൻ പറ്റു 🙏 ഫയർ ഫോഴ്സ് രാവിലെ തന്നെ എത്തി ഒടിഞ്ഞ പൈപ്പുകളും സോളാർ പാനലും റോഡിൽ നിന്ന് മുറിച്ചു നിക്കി.

@ ജോജി കാവുംപടിക്കൽ.

Leave a Reply

Your email address will not be published. Required fields are marked *