‘സായംപ്രഭ വയോജന കലാമേള’ സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ‘സായംപ്രഭ വയോജന കലാമേള’ സംഘടിപ്പിച്ചു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികൾ പങ്കെടുത്തു. നൃത്തം, ലളിതഗാനം, നാടൻപാട്ട്, പദ്യപാരായണം, ഹാസ്യരസം, വഞ്ചിപ്പാട്ട് , പ്രച്ഛന്ന വേഷം, മോണോ ആക്ട്, നാടക ഗാനം എന്നിവ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *