തിരുവനന്തപുരം – മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് എഫ്-35 ബി സ്റ്റെൽത്ത് യുദ്ധവിമാനം എയർലിഫ്റ്റ് ചെയത് ബ്രിട്ടണിലേക്ക് കൊണ്ടുപോകാൻ സാദ്ധ്യത. സാങ്കേതിക തകരാറിനെ തുടർന്ന് പറക്കാനാകാതെ കഴിഞ്ഞ 19 ദിവസമായി വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ഈ വിമാനം. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് എൻജിനീയർമാരുടെ സംഘം തിരുവനന്തപുരത്ത് എത്തിയെങ്കിലും അറ്റക്കുറ്റപ്പണി വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ ജെറ്റ് എയർലിഫ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ പരിശോധിക്കുന്നത്. ഈ വിഭാഗത്തിലുള്ള ഒരു യുദ്ധവിമാനം ഇത്തരത്തിൽ എയർലിഫ്റ്റ് ചെയ്യുന്നത് അത്യപൂർവ്വമാണ്.
വിമാനത്തിന്റെ പൈലറ്റിനെ രണ്ടാം ദിവസം റോയൽ നേവിയുടെ AW101 മെർലിൻ ഹെലികോപ്റ്റർ വഴി എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. ജെറ്റ് സിഐഎസ്എഫ് സംഘത്തിന്റെ കാവലിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
What do you feel about this post?
Like
Love
Happy
Haha
Sad

