തിരുവാറന്മുളയിലെ ആചാരം ; ചോതി അളവിന് നെല്ല് സമർപ്പിച്ചു

Kerala Pathanamthitta

ആറന്മുള – പണ്ടുകാലത്ത് തിരുവോണ നാളിൽ നാട്ടിൽ ആരും പട്ടിണി കിടക്കാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്ന പഴമക്കാർ ആറന്മുള ക്ഷേത്രത്തിന്റെ പുത്തരി കണ്ടതിൽ വിളയുന്ന നെല്ല് പാവങ്ങൾക്ക് ചോതി നാളിൽ അളന്നു നൽകാറുണ്ടായിരുന്നു. ഒരു വർഷം ക്ഷേത്ര ഊരാഴ്മക്കാരുടെ അശ്രദ്ധ കാരണം നെല്ല് വാങ്ങാൻ വന്ന സ്ത്രീ മഴനഞ്ഞു നെല്ല് കിട്ടാതെ വീണു മരിക്കുന്ന സാഹചര്യം ഉണ്ടായി. അതിന്റെ പരിഹാരമായി ഊരാഴ്മ കുടുംബത്തിലെ മൂന്ന് പേര് തിരുവോണ നാളിൽ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന ചടങ്ങ് ഇന്നും നടന്നു വരുന്നുണ്ട്.

ഈ വർഷത്തെ ചോതി നാളിലെ അളവിനുള്ള നെല്ല് ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ പുത്തരിയാലിനും ചുവട്ടിൽ നിന്നും ഘോഷയാത്രയായി കൊണ്ടുവന്നു ക്ഷേത്രത്തിൽ എത്തിച്ചു തിരുവിതാംകൂർ മൂലം തിരുനാൾ ലതിക തമ്പുരാട്ടി ഏറ്റുവാങ്ങിയ നെല്ല് ക്ഷേത്രം AO രേവതി ആർ നു കൈമാറി സമർപ്പിച്ചു. ഭാരവാഹികളായ പി ആർ രാധാകൃഷ്ണൻ നായർ, അശോകൻ മാവുനിൽക്കുന്നതിൽ, പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ വി സാബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി ജനറൽ കൺവീനർ പി ആർ ഷാജി, ആറന്മുള ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ വിജയൻ നടമംഗലത്, മാലേത്ത് സരളാദേവി Ex MLA എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *