കുളനട – മാലിന്യ മുക്ത ഗ്രാമ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടു കൂടി കുളനട ഗ്രാമ പഞ്ചായത്ത് നടത്തിയ സമ്പൂര്‍ണ ശുചിത്വ കാമ്പയിന്‍ കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പന്തളം വലിയ പാലം മുതല്‍ മാന്തുക റീത്ത് പള്ളി ജംഗ്ഷന്‍ വരെ ഉള്ള എം സി റോഡിന് ഇരുവശങ്ങളിലുമാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്.വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലും
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ബോധവല്‍കരണം കൂടിയാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ പറഞ്ഞു.വാര്‍ഡ് മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേന പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.


