യാക്കോബായ സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്ക്ക് തുമ്പമൺ ഭദ്രാസനത്തിൻ്റെ സ്വീകരണവും, അനുമോദന സമ്മേളനവും നാളെ (ജൂൺ 13 വെള്ളിയാഴ്‌ച.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ വള്ളിക്കോട് – കോട്ടയം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് കത്തീഡ്രലിൽ വച്ച് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ
ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും നടക്കും.നാളെ (ജൂൺ 13 )ഉച്ചക്ക് 3 മണിക്ക്‌ മഞ്ഞിനിക്കര പരി. ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലെ ധൂപ പ്രാർത്ഥനക്ക് ശേഷം വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ സ്ഥലമായ വി.കോട്ടയത്തേക്ക് പുറപ്പെടുന്നതും, 3:30ന് ഞക്കുനിലം – മണലേൽപ്പടി ജംഗ്ഷനിൽ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിച്ചു പള്ളിയിൽ എത്തിച്ചേരുന്നതുമാണ്. തുടർന്ന് ധൂപ പ്രാർത്ഥനക്ക് ശേഷം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭി. ഡോ. ജോസഫ് മോർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭി. യൂഹാനോൻ മോർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ, അഭി. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലിത്താ (കൊല്ലം ഭദ്രാസനം), അഭി. ഡോ. ഗീവർഗ്ഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്താ (നിരണം ഭദ്രാസനം), അഡ്വ. കെ.യു. ജെനീഷ് കുമാർ എം.എൽ.എ, റോബിൻ പീറ്റർ (ജില്ലാ പഞ്ചായത്ത് അംഗം), റവ. ഫാ. റോയ് ജോർജ്ജ് കട്ടച്ചിറ (യാക്കോബായ സഭ വൈദിക ട്രസ്റ്റി), അഡ്വ. ആർ. ഹരിദാസ് ഇടത്തിട്ട (എൻ.എസ്.എസ്.പത്തനംതിട്ട താലൂക്ക് യൂണിയൻ ചെയർമാൻ), കെ.പത്മകുമാർ (എസ്.എൻ.ഡി.പി പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ്), എൻ. നവനീത് (പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ), കെ.ആർ.പ്രമോദ് (ബ്ലോക്ക് പഞ്ചായത്ത് അംഗം), ഗ്രാമപഞ്ചായത്ത് അംഗളായ
പ്രസീത രഘു ,.കെ.ജയകൃഷ്‌ണൻ തുടങ്ങിയവർ ആശംസാ പ്രസംഗവും നടത്തുമെന്ന് ഫാ. സാംസൺ വർഗീസ്, ഫാ.ഗീവറുഗീസ്സ് സഖറിയ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *