സെപ്ടിക് ടാങ്കിൽ വീണ ഗർഭിണിപ്പശുവിനെ ടാങ്ക് തകർത്ത് രക്ഷിച്ച് അഗ്നിരക്ഷാസേന

Kerala Pathanamthitta

അടൂര്‍ – ഉപയോഗത്തിലിരുന്ന സെപ്ടിക് ടാങ്കില്‍ വീണ ഗര്‍ഭിണിപ്പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പന്തളം നഗരസഭ 32-ാം വാര്‍ഡില്‍ മുടിയൂര്‍ക്കോണം ചുടലയില്‍പുത്തന്‍ വീട്ടില്‍ ലേഖ അജികുമാറിന്റെ മൂന്നു വയസ് പ്രായമുള്ള ഗര്‍ഭിണി പശുവാണ് 10 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്ക് കുഴിയില്‍ വീണത്. പശു കുഴിക്കുള്ളില്‍ കുടുങ്ങിപ്പോയി. അടൂരില്‍ നിന്നുള്ള അഗ്നിരക്ഷാസേന ടാങ്കിന്റെ റിങ്ങ് ഇടിച്ച് പശുവിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.നിലവില്‍ ഉപയോഗത്തില്‍ ഇരിക്കുന്ന സെപ്റ്റിക് ടാങ്കില്‍ പശുവിന്റെ ഇരുകാലുകളും പുതഞ്ഞു പോയത് കാരണംപുറത്തെടുക്കാന്‍ സാധിച്ചില്ല. പശു ഗര്‍ഭിണി ആയതിനാലും ടാങ്കിന് വിസ്താരം കുറവായതിനാലും പ്രവര്‍ത്തിക്കുവാനുള്ള അസൗകര്യം കാരണം അടൂരില്‍ നിന്നും ക്രെയിന്‍ വരുത്തി പശുവിനെ വലിച്ച് പുറത്തു കയറ്റി. പശുവിന്റെ പിന്‍കാലുകള്‍ നാല് അടിയോളം ടാങ്കില്‍ പുതഞ്ഞ അവസ്ഥയിലായിരുന്നു. മൂന്നര മണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ ആണ് പശുവിനെ പുറത്തെടുക്കാനായത്.

അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ വേണു, സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ നേതൃത്വത്തില്‍ ദിപിന്‍, അഭിജിത്, രാഹുല്‍, സുജിത്, ഹരിലാല്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട ടീം ആണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *