അടൂർ – ഏറത്ത് ഗ്രാമപഞ്ചായത്ത് തുവയൂർ നോർത്ത് സർക്കാർ എൽപിഎസിലെ സ്റ്റാർസ് വർണ കൂടാരം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിനും പഠനം രസകരമാക്കുന്നതിനുമാണ് എസ്എസ്കെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ അനുവദിച്ച് വർണകൂടാരം നിർമിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച സ്കൂൾ മിനി ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. അംഗങ്ങളായ മറിയാമ്മ തരകൻ, അനിൽ പൂതക്കുഴി, ഉഷ ഉദയൻ, എൽസി ബെന്നി, സൂസൻ, ഡി ജയകുമാർ, എസ്എസ്കെ ഡിപിഒ ഡോ. സുജമോൾ എന്നിവർ പങ്കെടുത്തു.


