ചെയ്യുന്ന ​ജോലിക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കണം ; അനൂപ് ആന്റണി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവനന്തപുരം – ഇന്നലെ നഴ്സുമാർ നടത്തിയ സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർജിക്കൊപ്പം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും സമരവേദിയിൽ എത്തി പങ്കുചേർന്നു…
സമ്മേളനത്തിന്റെ വലിയ വേദിയെ അഭിസംബോധന ചെയ്തുകൊണ്ട് അനൂപ് ആന്റണി ഇങ്ങനെ പറഞ്ഞു..

തിരുവല്ലയ്ക്ക് “ആരോഗ്യനഗരി” എന്ന വിശേഷണം പോലും നേടിക്കൊടുത്തതിന് പിന്നിൽ നഴ്സുമാരുടെ വിലമതിക്കാനാകാത്ത സംഭാവനകളും അവരുടെ കഠിനാധ്വാനവും തന്നെയാണ് !! കോവിഡ് മഹാമാരിയുടെ ഇരുണ്ട നാളുകളിൽ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ലോകത്തെ കാത്തുരക്ഷിച്ചത് ഇവരുടെ ആത്മാർത്ഥമായ സേവനമാണ്. അവർ ആവശ്യപ്പെടുന്ന തങ്ങളുടെ അന്തസ്സിന് ചേർന്നൊരു മിനിമം ശമ്പളം നഴ്സുമാരെ സംബന്ധിച്ചിടത്തോളം ഒരു ഔദാര്യമല്ല, മറിച്ച് അവരുടെ കഠിനാധ്വാനം പരിഗണിക്കുമ്പോൾ ലഭിക്കേണ്ട തികച്ചും ന്യായമായ അവകാശമാണ്. ഈ പോരാട്ടത്തിൽ നഴ്സുമാർ തനിച്ചല്ല.. നിങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ ഞങ്ങൾ ഒപ്പമുണ്ടാകും…

ശമ്പള വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ പ്രതിഷേധം കടുപ്പിക്കുന്നു. സമരം തുടരാനാണ് യുഎൻഎയുടെ (യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ) തീരുമാനം. തിങ്കളാഴ്ച മുതൽ പൂർണമായി പണിമുടക്കുമെന്ന് യുഎൻഎ അറിയിച്ചു. തിങ്കളാഴ്ച മുതൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് കാൽ നട പ്രതിഷേധ ജാഥ ആരംഭിക്കാനും തീരുമാനമായി. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക എന്നതാണ് പ്രധാന ആവശ്യം. ആയിരക്കണക്കിനു നഴ്സുമാരാണ് സെക്രട്ടേറിയറ്റിനു മുന്നിൽ അണിനിരന്നത്. തിങ്കളാഴ്ചയ്ക്കുള്ളിൽ മിനിമം വേതനം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കണമെന്നും അല്ലാത്തപക്ഷം തിങ്കൾ മുതൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും നേഴ്‌സുമാരുടെ സംഘടനയായ യുഎൻഎ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *