പൊട്ടിത്തെറി കേട്ട് തുമ്പോണുകാർ ഞട്ടി : ഇന്‍സുലേറ്റഡ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് കേബിളിന് തീപിടിച്ചു പൊട്ടിത്തെറി

Pathanamthitta
Print Friendly, PDF & Email

തുമ്പമണ്‍: പഞ്ചായത്ത് ഓഫീസിന് സമീപം ഇന്‍സുലേറ്റഡ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് കേബിളിന് തീപിടിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ശക്തമായ പൊട്ടിത്തെറി കേട്ട് സമീപത്തുള്ള വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോള്‍ ലൈനില്‍ തീ പിടിക്കുന്നതായി കണ്ട് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് കെഎസ്ഇബിയെ വിവരമറിയിച്ചു. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വെള്ളം പമ്പ് ചെയ്തു തീ കെടുത്തി. തീപിടുത്തത്തില്‍ വീടുകളിലേക്കുള്ള സര്‍വീസ് വയര്‍, ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ എന്നിവയും തീപിടിച്ചു നശിച്ചു.

ഇലക്ട്രിക് പോസ്റ്റിലൂടെ വലിച്ചിരിക്കുന്ന ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍ കേബിളില്‍ ഇന്‍സുലേറ്റഡ് അല്ലാത്ത ലൈനില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് വഴി തീപിടിക്കുകയായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

അടൂര്‍ ഫയര്‍ ഫോഴ്‌സില്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ അനീഷ്,രാഹുല്‍, സജാദ്, ശ്രീകുമാര്‍, സന്തോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *