അബുദാബി കെഎംസിസി കൊണ്ടോട്ടി മണ്ഡലം കരിയർ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

World
Print Friendly, PDF & Email

അബുദാബി: കൊണ്ടോട്ടി മണ്ഡലം കെഎംസിസി സംഘടിപ്പിച്ച എഡ്യു വിഷൻ കരിയർ ഡിസൈൻ വർക്ക് ഷോപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വരും തലമുറയ്ക്ക് കരിയർ ദിശ നൽകുകയും, അറിവും സാധ്യതകളും നിറച്ച വഴികൾ തുറക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെ ഒരുക്കിയ പരിപാടി, വിദ്യാർത്ഥികളും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് പ്രൗഢമായി. “യുവതലമുറക്ക് ചിറകുകൾ പകരുന്ന വഴിയിലേക്കുള്ള മുന്നേറ്റം” എന്ന സന്ദേശത്തിലൂന്നിയാരുന്നു പരിപാടി സംഘടിപ്പിച്ചത്.

കരിയർ ഡിസൈൻ സെഷന് പ്രമുഖ കരിയർ വിദഗ്ധരായ മുഹമ്മദ്‌ അജ്മൽ സി യും ഫിറോസ് പി ടീ യും നേതൃത്വം നൽകി. ആർട്ട്‌ ഓഫ് പേരെന്റ്റിംഗ് എന്ന വിഷയത്തിൽ ലൈഫ് കോച്ചും ഗ്ലോബൽ ട്രൈനെറുമായ സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സിന് നേതൃത്വം നൽകി.

സമാപന സമ്മേളനത്തിൽ കൊണ്ടോട്ടി കെഎംസിസി മണ്ഡലം പ്രസിഡന്റ്‌ മിജുവാദ് കെസി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എംപി മുഖ്യഥിതി ആയിരുന്നു. കൊണ്ടോട്ടി എംഎൽഎ ടി. വി. ഇബ്രാഹിം,വേൾഡ് കെഎംസിസി ഉപാധ്യക്ഷൻ യു. അബ്ദുള്ള ഫാറൂഖി,അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങൽ ,ഇന്ത്യൻ ഇസ്ലാമിക് സെന്റര് ജനറൽ സെക്രട്ടറി ടി. ഹിദായത്തുള്ള പറപ്പൂർ, ഡോ. സുലൈമാൻ മേൽപ്പാത്തൂർ, ജബ്ബാർ ഹാജി,അബ്ദുൽ ഖാദർ ഒളവട്ടൂർ, അസീസ് കാളിയാടൻ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി അജാസ് മുണ്ടക്കുളം സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ ഓമാനൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *