പന്തളം – മഴക്കെടുതിയിൽ അടിയന്തരസഹായം നൽകാൻ നടപടി സ്വീകരിക്കുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ മണ്ഡലത്തിൽ 62 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. രണ്ടു വീട് പൂർണമായി തകർന്നു. വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ നിർദേശം നൽകി. പന്തളത്ത് വെള്ളം കയറിയ നാതനടി, പുതുമന ഭാഗങ്ങൾ ഡെപ്യൂട്ടി സ്പീക്കർ സന്ദർശിച്ചു. കൗൺസിലർമാരായ സുശീല സന്തോഷ്, അരുൺ കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



