പത്തനംതിട്ട പൂങ്കാവിലെ ആശുപത്രിയിൽ തീ പിടുത്തം: തീ പടർന്നത് ജനറേറ്ററിൽ നിന്ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പൂങ്കാവ് ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന ലൈഫ് കെയര്‍ ആന്‍ഡ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ആശുപത്രിയിലെ ജനറേറ്റര്‍ കത്തി തീ പടർന്നത് പരിഭ്രാന്തിയ്ക്കിടയാക്കി. ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. വൈദ്യുതി ഇല്ലാഞ്ഞതിനാല്‍ ജനറേറ്ററാണ് ആശുപത്രിയില്‍ ഉപയോഗിച്ചത്. താഴത്തെ നിലയില്‍ സ്‌റ്റെയര്‍ കേസിനോട് ചേര്‍ന്നാണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ജനറേറ്ററിന്റെ ചൂടു കൊണ്ട് സമീപത്ത് കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ പേപ്പറുകളിലേക്ക് തീ പടരുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രി പുക കൊണ്ട് നിറഞ്ഞു. ആശുപത്രിയിലെ ജനറേറ്ററും ഉപയോഗശൂന്യമായ എക്‌സറേ മെഷിനും വയറിംഗും കത്തി നശിച്ചു. സമീപത്തെ മെയിന്‍ സ്വിച്ച് ബോര്‍ഡിലേക്ക് തീ പിടിച്ചില്ല . വിവരം അറിഞ്ഞ് ഉടന്‍ തന്നെ കോന്നി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.

Leave a Reply

Your email address will not be published. Required fields are marked *