കറന്റ് ഇല്ലേ ? 9496001912 എന്ന നമ്പര്‍ സേവ് ചെയ്തു വെക്കുക. വാട്‌സാപ്പില്‍ നേരിട്ട് പരാതി പറയുക.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയിൽ തുടരുന്ന കനത്ത മഴയും, കാറ്റുമടക്കമുള്ള പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇലക്ട്രിക്കൽ സർക്കിളിൽ ഒരു കൺട്രോൾ റൂം ആരംഭിച്ചിരിക്കുന്നു. കൺട്രോൾ റൂം നമ്പർ 9446009451 ആണ്. വൈദ്യുതി സംബന്ധമായ എമർജൻസി കോളുകൾ എടുക്കുന്നതിന് വേണ്ടിയാണ് കൺട്രോൾ റൂം തുറന്നിട്ടുള്ളത്. കൂടാതെ കൺട്രോൾ റൂമിൻ്റെ നിയന്ത്രണത്തിൽ സർക്കിൾ തലത്തിൽ ഒരു Quick Response Team (QRT) ആരംഭിച്ചിട്ടുണ്ട്. അപ്പോ പരീക്ഷിച്ചു നോക്കൂ..

ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി സംബന്ധമായ ഏത് പരാതിയും ഓൺലൈനായി സ്വീകരിക്കുന്നതിനും പരിഹാരമുണ്ടാക്കുന്നതിനും KSEBL ൻ Chatboat സംവിധാനമായ ഇലക്ട്രയുടെ സഹായവും തേടാവുന്നതാണ്. 24 മണിക്കൂർ പ്രവർത്തനക്ഷമമായ ഇലക്ട്രയിൽ KSEBL മായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉപഭോക്താക്കൾക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. 9496001912 എന്ന നമ്പർ സേവ് ചെയ്ത് ഇലക്ട്രയോട് വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാവുന്നതാണ്.

വൈദ്യുതി സംബന്ധമായ തടസ്സങ്ങൾ അറിയ്ക്കുന്നതിന് ടോൾ ഫ്രീ നമ്പർ ആയ 1912, 0471 25555442, 9496001912 എന്നിവ ഉപയോഗിക്കേണ്ടതാണ്. കൂടാതെ പോസ്റ്റ് ഒടിഞ്ഞതോ കമ്പി പൊട്ടികിടക്കുന്നതോ ആയ പരാതികൾ എമർജൻസി നമ്പർ ആയ 9496010101 എന്ന നമ്പറിലേക്ക് അറിയിക്കേണ്ടതാണ്.

വൈദ്യുതി അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിനു വേണ്ടി പ്രകൃതിക്ഷോഭം മൂലം ഉണ്ടായ എല്ലാ LT വൈദ്യുത തടസ്സങ്ങളും Line Patrol ചെയ്ത ശേഷം മാത്രമേ ചാർജ് ചെയ്യുകയുള്ളൂ. അതു പോലെ 11 KV ലൈനുകൾ പൊട്ടുകയോ, പോസ്റ്റ് ഒടിയുകയോ ചെയ്തതായി അറിഞ്ഞാൽ ഉടൻതന്നെ ഫീഡർ ഓഫ് ചെയ്ത് സ്ഥല പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയ കൈക്കൊള്ളുകയുള്ളൂ. ശേഷം മാത്രമേ തുടർ നടപടികൾ കൈക്കൊള്ളും.

ഫീൽഡ് ജീവനക്കാരുടെ കുറവ് ഉള്ള സ്ഥലങ്ങളിൽ ജീവനക്കാരെ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *