അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനം : ശിൽപശാല സംഘടിപ്പിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ദേശീയ ജൈവവൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ”ഒരുമിക്കാം ഒഴിവാക്കാം; ജൈവ അധിനിവേശവും നീയന്ത്രണവും” വിഷയത്തിൽ ഏകദിന ശിൽപശാല നടന്നു. കാതോലിക്കേറ്റ് കോളജിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി അധ്യക്ഷനുമായ ജോർജ് എബ്രഹാം ശിൽപശാല ഉദ്ഘാടനം ചെയ്തു.

അധിനിവേശ ജീവജാലങ്ങൾ നാടിനു വിപത്തായി മാറിക്കഴിഞ്ഞെന്നും പ്രകൃതിയുടെ തനതായ സമതുലിതാവസ്ഥയെ ബാധിച്ചിരിക്കുകയാണെന്നും ജോർജ് എബ്രഹാം പറഞ്ഞു.

ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി ഉല്ലാസ് അധ്യക്ഷനായി. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ആർ. അനിൽകുമാർ, ജില്ലാ സോഷ്യൽ ഫോറസ്ടി എ.സി.എഫ് ബി രാഹുൽ, ജൈവവൈവിധ്യ ജില്ലാ കോർഡിനേറ്റർ അരുൺ സി. രാജൻ, പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ്, സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനോയി റ്റി. തോമസ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. അജ്ഞു വി ജലജ് , അധ്യാപകരായ ഡോ. വി.പി. തോമസ്, ഡോ. ആർ. അഭിലാഷ് എന്നിവർ ക്ലാസുകൾ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *