ഞാൻ കണ്ട കെ. കെ. നായർ സാർ ; അഞ്ചാം ഭാഗം

Pathanamthitta Special
Print Friendly, PDF & Email

കെ കെ നായർ സാർ പത്തനംതിട്ടയിൽ റിംഗ് റോഡ് കൊണ്ടുവന്നത് മൂലം ഒരുപാട് ദരിദ്രർ സമ്പന്നരായി… നൂറു രൂപ പോലും വിലയില്ലാത്ത വസ്തുവിന് ഇന്ന് ലക്ഷങ്ങളായി. കെ കെ നായർ സാർ കാരണം അങ്ങനെ നൂറിലധികം പേർ പത്തനംതിട്ട നഗരസഭക്കുള്ളിൽ സമ്പന്നന്മാരായി. വേണമെങ്കിൽ ഈ റിംഗ് റോഡ് കെ കെ നായർ സാർ താമസിക്കുന്ന വീടിന്റെ രണ്ടു വശങ്ങളിലൂടെയും സാറിന് കൊണ്ടുപോകാമായിരുന്നു. അന്ന് സാറിന് അതിനുള്ള അധികാരം ഉണ്ടായിരുന്നു. സമ്പത്തിനോട് മോഹമില്ലാത്തതുകൊണ്ട് ആ മനുഷ്യൻ അത് ചെയ്തില്ല.

പത്തനംതിട്ടയിലെ റിംഗ് റോഡ് സൈഡിൽ ഒരിടത്ത് പോലും സാറിനോ, സാറിന്റെ കുടുംബത്തിലെ വേറെയാർക്കെങ്കിലുമോ ഒരു സെന്റ് ഭൂമി പോലുമില്ല ഇല്ല. സാർ എംഎൽഎ ആയത് മൂലം കുടുംബത്തിനോ, ആ കുടുംബത്തിലെ അംഗങ്ങൾക്കോ യാതൊരു നേട്ടവുമില്ല… നേട്ടം ഉണ്ടായതുമില്ല… ജനങ്ങൾക്ക് വേണ്ടി കുടുംബം പോലും വേണ്ടന്ന് വെച്ച മനുഷ്യൻ. സാർ ലക്ഷ്യമിട്ടത് നാടിന്റെ വികസനം മാത്രമായിരുന്നു.

എന്നും കെകെ നായർ സാർ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് വീട്ടുകാർക്ക് വേണ്ടി ആയിരുന്നില്ല. നാടിനു വേണ്ടിയായിരുന്നു. എന്നാൽ സാർ റിംഗ് റോഡ് കൊണ്ടുവന്നതോടു കൂടി പുത്തൻ പണക്കാരായ കുറച്ചുപേർക്ക് അഹങ്കാരം വന്നു. അതിനനുസരിച്ച് അഴിമതിയും വന്നു. റിംഗ് റോഡ് കെ.കെ. നായർ, സാർ കൊണ്ടുവന്നതോടുകൂടി വെള്ളപ്പൊക്കം പത്തനംതിട്ട നഗരസഭയിൽ നിന്നും അപ്രത്യക്ഷമായി. നേരത്തെ അങ്ങനെ ആയിരുന്നില്ല. ഒരു മണിക്കൂർ രണ്ടുമണിക്കൂർ മഴ പെയ്തു കഴിഞ്ഞാൽ കണ്ണങ്കരയിൽ വെള്ളം കയറും. പക്ഷേ ഇന്ന് അഴിമതിക്കാർ കെ കെ നായർ സാർ സ്വപ്നം കണ്ട റിംഗ് റോഡ് അട്ടിമറിച്ചു. അനുമതിയില്ലാതെ നികത്തിയ വയലുകൾ…. താമസ ആവശ്യത്തിന് എന്നു പറഞ്ഞു വയലിൽ വീടുവച്ചു.. ആ വീടുകൾ ഇന്ന് കൂറ്റൻ കെട്ടിടങ്ങളായി… ആ കെട്ടിടങ്ങൾ ഇന്ന് വാണിജ്യ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നു… ഇനിയും ഇതൊക്കെ തുടരും.. !!

@ റഷീദ് ആനപ്പാറ

Leave a Reply

Your email address will not be published. Required fields are marked *