വിലക്കുറവുമായി കൺസ്യൂമർഫെഡ് സ്‌കൂൾ വിപണി സ്റ്റാൾ

Pathanamthitta

പത്തനംതിട്ട – സ്‌കൂൾ തുറക്കാറായില്ലേ, കുട്ടികൾക്ക് ആവശ്യമുളള പഠനോപകരണങ്ങൾ വാങ്ങിയോ? വിപണിയിലെ വില പ്രശ്‌നമാണോ. വിഷമിക്കണ്ട, വിലക്കുറവിൽ പഠനോപകരണം വാങ്ങാൻ അവസരമൊരുക്കുകയാണ് എന്റെ കേരളം മേളയിലെ കൺസ്യൂമർ ഫെഡ്. സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ വിപണി സ്റ്റാൾ ജനശ്രദ്ധ നേടി.

മേളയിലെ സന്ദർശകർ ഇരട്ടി സന്തോഷത്തിലുമായി. വിലക്കുറവിൽ സാധനവും വാങ്ങാം, മക്കളോടൊത്ത് കാഴ്ച കണ്ട് യാത്രയും ചെയ്യാം. അതും കയ്യിലൊതുങ്ങുന്ന ബജറ്റിൽ.

ബുക്ക്, ബാഗ്, പേന, പേപ്പർ, കുട, സ്‌കെയിൽ, സ്‌കൂൾ ബോക്‌സ്, വാട്ടർ ബോട്ടിൽ, പെൻസിൽ തുടങ്ങി കുട്ടികൾക്ക് വേണ്ടതെല്ലാം പൊതു വിപണിയെ അപേക്ഷിച്ച് വിലക്കുറവിൽ ഒരു കുടകീഴിൽ ലഭ്യമാണെന്നതാണ് സ്റ്റാളിന്റെ പ്രത്യേകത. വമ്പൻ വിലക്കുറവിന് പുറമേ ഗുണമേന്മയുള്ള ഉൽപ്പന്നവും വിപണിയിലെത്തിച്ച കൺസ്യൂമർഫെഡ് സ്റ്റാളിൽ വൻതിരക്കാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *