സാങ്കേതിക വിദ്യ പകർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാൾ പത്തനംതിട്ടയിൽ

Pathanamthitta

പത്തനംതിട്ട – സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ശ്രദ്ധേയമായി കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാൾ. നിർമിതബുദ്ധി, റോബോട്ടിക്സ്, മെഷീൻ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളെ പരിചയപ്പെടാം. ‘ആൾ ഫോർ കോമൺ പീപ്പിൾ’ എന്ന ആശയമാണ് പവലിയന്റേത്.

അത്യാധുനിക സാങ്കേതികവിദ്യ നേരിട്ടറിയുന്ന എക്സ്പീരിയൻസ് സെന്ററുകളായാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. നിർമിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ത്രിഡി പ്രിന്റിംഗ്, ഡ്രോൺ, റോബോട്ടിക്സ്, ഐഒടി, തുടങ്ങിയ സാങ്കേതികവിദ്യകളുടെ സമന്വയമാണ്.
കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകളുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും പരിഹാരങ്ങളും തിരിച്ചറിയാനും നിത്യജീവിതത്തിൽ അവയുടെ പ്രയോജനത്തെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കും. ഭാവിയിലെ സാങ്കേതികവിദ്യയുടെ സ്വാധീനത്തെക്കുറിച്ച് അറിവ് പകരുകയാണ് ലക്ഷ്യം.

ശബ്ദത്തിലൂടെ വീഡിയോ നിർമാണം, പുതുതലമുറ വാക്കുകളുടെ വിശകലനം, ഗെയിമുകൾ, ബെൻ എന്ന റോബോട്ടിക് നായ, രാജ്യത്തെ ആദ്യ ഹ്യുമനോയിഡ് എഐ റോബോട്ടിക് ടീച്ചറായ ഐറിസ്, മിനിബോട്ട്, കൃഷി, ഉദ്യാനപാലനം എന്നിവ സാധ്യമാക്കുന്ന ഐഒടി സംവിധാനം, എഐ കാരിക്കേച്ചർ, ഫോട്ടോയിലൂടെ മുഖം തിരിച്ചറിയുന്ന സംവിധാനം തുടങ്ങിയവ പരിചയപ്പെടാം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് പകരാനും സംശയദൂരികരണത്തിനും സംവിധാനമുണ്ട്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *