തലവടി സിഎംഎസ് സ്‌കൂളിന് ഇത് പുതു ചരിത്രം ; നൂറു ശതമാനം വിജയം ; എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ജോസ്മി അന്ന വർഗ്ഗീസ് .

Kerala Alappuzha

തലവടി : പുതു ചരിത്രം രചിച്ച് തലവടി കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്ക്കൂൾ.1841ൽ സ്ഥാപിതമായ സിഎംഎസ് സ്കൂൾ ഹൈസ്ക്കൂൾ ആയി ഉയർത്തപെട്ടത് 1983ൽ ആണ്. തലവടി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ സ്കൂളിൽ 2024 ൽ ആണ് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിക്കുവാൻ സാധിച്ചത്.സ്ക്കൂളിന്റെ സമഗ്രമായ വികസനവും വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിന് ലക്ഷ്യമിട്ടാണ് പൂർവ്വ വിദ്യാർത്ഥി സംഘടന രൂപീകരിച്ചത്.

സി.എസ്.ഐ സഭ മുൻ മോഡറേറ്റർ ബിഷപ്പ് തോമസ് കെ ഉമ്മൻ ( രക്ഷാധികാരി ) ,റവ. മാത്യൂ ജിലോ നൈനാൻ (പ്രസിഡന്റ്), ബെറ്റി ജോസഫ് ( വൈസ് പ്രസിഡന്റ് ), ഡോ. ജോൺസൺ വി ഇടിക്കുള ( സെക്രട്ടറി ), എബി മാത്യു ചോളകത്ത് ( ട്രഷറാർ ), ഹെഡ് മാസ്റ്റർ റെജിൽ സാം മാത്യൂ ( കൺവീനർ )എന്നിവരടങ്ങിയ 14 അംഗ കമ്മിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.സംഘടനയുടെ നേതൃത്വത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരുന്നു.പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടിലൂടെ കുരുന്നുകളെ ആകർഷിക്കത്തക്ക വിധത്തിൽ മനോഹരമായി സജ്ജമാക്കിയ വണ്ടർ ബീറ്റ്സ് പ്രീ പ്രൈമറി നേഴ്സറി സ്കൂൾ അതിന് ഉദാഹരണമാണ്. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്ററിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളും ടീംമും എത്തിയിരുന്നു. സംഘടന ആരംഭിച്ച ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പരിശീലന കളരി 31ന് സമാപിക്കും. മാത്യൂസ് പ്രദീപ് ജോസഫ് (ജനറൽ കൺവീനർ ), ജിബി ഈപ്പൻ (കൺവീനർ ) എന്നിവർ നേതൃത്വം നല്കുന്നു. എസ്എസ് എൽസി പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് പരീക്ഷ മാർഗ്ഗ നിർദ്ദേശക സെമിനാർ സംഘടന നടത്തിയിരുന്നു.

2021ന് ശേഷം എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡ് നേടുന്നത് ഇത്തവണയാണ്. 13-ാം വർഷം ആണ് തുടർച്ചയായി നൂറ് ശതമാനം വിജയം കരസ്ഥമാക്കുന്നത്.

എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ഗ്രേഡ് നേടിയ ജോസ്മി അന്ന വർഗ്ഗീസിനെ ഫോർമർ സ്റ്റുഡന്റസ് അസോസിയേഷൻ അനുമോദിക്കുകയും ക്യാഷ് അവാർഡും നല്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *