Print Friendly, PDF & Email

ഇലന്തൂർ – ഇടപ്പരിയാരം എസ്.എൻ.ഡി.പി. ഹൈസ്കൂളിലെ പ്രവേശനോത്‌സവം വാർഡ് മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്തു. പി റ്റി.എ. പ്രസിഡൻ്റ് സന്ധ്യ ബി.ബി. അദ്ധ്യക്ഷത വഹിച്ചു .സ്കൂൾ മാനേജർ അനിൽ എസ്. മുഖ്യപ്രഭാഷണം നടത്തി. യുവകവി കാശിനാഥൻ മുഖ്യ അതിഥി ആയിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. മനോജ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പറൻമാരായ മേഴ്‌സി ജോൺസൻ, ശില്പ കെ, ഹെഡ്‌മിസ്ട്രസ്സ് കെ. ശൈലശ്രീ, സ്റ്റാഫ് സെക്രട്ടറി റോബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ: ഇടപ്പരിയാരം എസ്.എൻ.ഡി.പി.ഹൈസ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ കെ.ജി.റെജി ഉദ്ഘാടനം ചെയ്യുന്നു.

Spread the love