പത്തനംതിട്ട: നിരവധി കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിൽ. പഴകുളം മലഞ്ചെരുവിൽ ഷഫീഖ് മൻസിൽ വീട്ടിൽ ഷഫീഖിനെയാണ് 815 ഗ്രാം കഞ്ചാവുമായി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് ഉദേ്യാഗസ്ഥർ പറഞ്ഞു.
പത്തനംതിട്ട എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പന്തളം പൂഴിക്കാടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത് . പഴകുളം സ്വദേശിയായ ഷഫീക്കിനെ സംഭവ സ്ഥലത്ത് അറസ്റ്റ് ചെയ്തു., കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന പഴകുളം സ്വദേശി അലിമിയാൻ ഓടി രക്ഷപെട്ടു. ഷഫീഖിനെതിരെ പത്തനംതിട്ട നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് മുൻപും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്.


