“വികസിത കേരളം” കൺവൻഷനുകൾ പുരോഗമിക്കവേ ബിജെപിക്കൊപ്പം ചേർന്ന് പ്രമുഖർ .

Kerala Kollam

കൊട്ടാരക്കര – ജനകീയനായിരുന്ന മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്നത്തെ പ്രൈവറ്റ് സെക്രട്ടറിയും എൻജിഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന എൻ.ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ നടന്ന ബിജെപി അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിത കേരളം കൺവെൻഷനിൽ രാജഗോപാലിനെ ബിജെപിയിലേക്ക് സ്വീകരിച്ചു.

കുറച്ചുകാലമായി കോൺഗ്രസ്സ് തുടർന്നുവരുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ദേശീയ നേതൃത്വത്തിലെ വൈദേശികാധിപത്യവും അതൃപ്തിക്ക് കാരണമായെന്നും ഇനിമുതൽ ദേശീയതയിലൂന്നി പ്രവർത്തനം നടത്തുന്ന ബിജെപിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജഗോപാൽ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി സുകുമാരൻ കെ, തുടങ്ങി, കൺവഷനുകൾ എല്ലാ ജില്ലകളിലും പ്രരോഗമിക്കുമ്പോൾ ഒട്ടേറെ പ്രമുഖരായ ആളുകൾ ബിജെപിയിലേക്ക് ചേരുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *