മാധ്യമങ്ങൾ സത്യത്തിനു വേണ്ടി നിലനിൽക്കണം ; ശശി തരൂർ എം.പി

Kerala Trivandrum
Print Friendly, PDF & Email

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള പോരാട്ടം എല്ലാവരുടെയും ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും ഇരുട്ടിൻ്റെ പ്രവർത്തനങ്ങളിൽ കൂട്ടുനിൽക്കുന്നവരായി മാധ്യമപ്രവർത്തകർ മാറരുത് എന്നും വാർത്തകൾ സൃഷ്ടിക്കുക മാത്രമല്ല അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താനും ഉള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്ക് ഉണ്ട് എന്നും ലഹരി ഉപേക്ഷിക്കുന്നവരുടെയും അതിൽ നിന്ന് മോചിതരായവരുടെയും വാർത്തകൾ സമൂഹം അറിയണമെന്നും മാധ്യമങ്ങൾ സത്യത്തിനു വേണ്ടി നിലനിൽക്കുന്ന വരാകണമെന്നും ഡോ. ശശി തരൂർ എം.പി പറഞ്ഞു .കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കേരള ഭദ്രാസന ആസ്ഥാനത്ത് നടന്ന ലഹരി വിരുദ്ധ പോരാട്ടത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന സെമിനാറും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിലനിൽക്കുവാൻ മാധ്യമപ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ സി സി പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരള ഫുഡ് കമ്മീഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ വിഷയാവതരണം നടത്തി. ബിലിവേഴ്സ് ചർച്ച് കേരള അതി ഭദ്രാസന അധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസ് ,കെ സി സി കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചെയർമാൻ ലിനോജ് ചാക്കോ, സംസ്ഥാന സമിതി അംഗങ്ങളായ ഫാ. ജോസ് കരിക്കം, ഫാ. രതീഷ് വെട്ടുവിളയിൽ , റൈസ്റ്റൺ പ്രകാശ് ,ഷെവിലിയാർ കോശി എം ജോർജ്, ഫാക്കൽറ്റി അംഗം സാം വി.ജേക്കബ്,ഫാ. ബിജുമോൻ ബി ആർ, ഫാ. യേശുദാസ് , ബൈജു എസ്. ആർ എന്നിവർ പ്രസംഗിച്ചു.

 

കേരള പത്രപ്രവർത്തക അസോസിയേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ഉൾപ്പെടെ മാധ്യമ രംഗത്ത് സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന 9 പേരെ ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *