റാന്നി – മദ്യ നിരോധന ദിവസം വീട്ടിൽ വെച്ച് മദ്യവിൽപന നടത്തിയ അത്തിക്കയം സ്വദേശി കുരുവിള തോമസ് (53 ) നെ 21 കുപ്പി മദ്യവുമായി എക്സൈസ് പിടികൂടി. ഇയാളുടെ വീട്ടിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മദ്യം ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. റാന്നി എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് , സിവിൽ എക്സൈസ് ഓഫീസർമായ അരുൺ കൃഷ്ണൻ, നിധിൻ ശ്രീകുമാർ, എബിൻ സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു


