രാഷ്ട്രീയ സ്വയം സേവക് സംഘം മുൻ വടശേരിക്കര ഖണ്ഡ് കാര്യവാഹ് ആയിരുന്ന അനുരാജ് നായർ കുവൈറ്റിൽ വെച്ചുണ്ടായ അപകടത്തെ തുടർന്ന് മരിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സീതത്തോട്, മണ്ണുങ്കൽ സ്വദേശിയായ അനുരാജ് നായർ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുവൈറ്റിലെ അബ്ദലിയിൽ നിന്നും ജ്യോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അമോണിയ നിറച്ചു വന്ന ടാങ്കർ ലോറിയുടെ പുറകിലേക്ക് അനുരാജിന്റെ വാഹനം ഇടിച്ച് കയറി തീ പിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന, മലയാളിയായ ബിനു തോമസ്സിനെയും, തമിഴ്‍നാട് സ്വദേശി രാജ ബാലസുബ്രഹ്മണ്യത്തിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് വിശദ വിവരങ്ങൾ അറിവായിട്ടില്ല. മരണമടഞ്ഞ അനുരാജ് നായർ വളരെക്കാലമായി കുടുംബത്തോടൊപ്പം കുവൈറ്റിലാണ് ജോലി ചെയ്തിരുന്നത്. രാഷ്ട്രീയ സ്വയം സേവക് സംഘം മുൻ വടശേരിക്കര ഖണ്ഡ് കാര്യവാഹ് ആയിരുന്നതിനാൽ നാട്ടിലെ ജനങ്ങളുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന വ്യക്തി ആയിരുന്നു. വാർത്തയറിഞ്ഞ ഞെട്ടലിലാണ് എല്ലാവരും. പ്രാർത്ഥനകളോടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *