അബുദാബി കെഎംസിസി ഹാജിമാർക്ക് യാത്രയയപ്പു നൽകി.

World
Print Friendly, PDF & Email

അബുദാബി: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന അബുദാബി കെഎംസിസി ജനറൽ സെക്രട്ടറി സി എച് യൂസഫ്,വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട്, വടകര മണ്ഡലം പ്രസിഡന്റ് മുഹമ്മ്ദ് വടകര, പൊന്നാനി മണ്ഡലം പ്രസിഡന്റ് അഹമ്മദ് അക്ബർ എന്നിവർക്കുള്ള യാത്രയയപ്പ് സംസ്ഥാന കെഎംസിസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. വിവിധ ജില്ലാ ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ട്രഷറർ പി കെ അഹമ്മദ് ബല്ല കടപ്പുറം പരിപാടി ഉൽഘാടനം ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്റര് ജനറൽ സെക്രട്ടറി ടി മുഹമ്മ്ദ് ഹിദായത്തുള്ള, സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ് പൊന്നാനി,കോയ തിരുവത്ര,അബ്ദുൽ ബാസിത് കായക്കണ്ടി,അബ്ദുൽ ഖാദർ ഒളവട്ടൂർ,മൊയ്‌ദുട്ടി വെളേരി, അൻവർ ചുള്ളിമുണ്ട,ഷാനവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു. ടി കെ അബ്ദുൽ സലാം സ്വാഗതവും സി പി അഷ്‌റഫ് നന്ദിയും പറഞ്ഞു.

ഫോട്ടോ : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് അബുദാബി കെഎംസിസി നൽകിയ യാത്രയയപ്പ്

Leave a Reply

Your email address will not be published. Required fields are marked *