ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ; ഇലന്തൂരിൽ വിപുലമായ പരിപാടികൾ

Kerala Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ – ഗാന്ധിജിയുടെ രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി കേരളാ പ്രദേശ് ഗാന്ധിദർശൻവേദി പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇലന്തൂർ ഗാന്ധി സ്മൃതി മണ്ഡപത്തിലെ ഗാന്ധി പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി. തുടർന്ന് ഇലന്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗാന്ധി സ്മൃതി ചടങ്ങുകൾ കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി പനങ്ങോട്ട് കോണം വിജയൻ ഉത്ഘാടനം ചെയ്തു.

ലഹരിയിലും, ഹിംസയിലും അമരുന്ന സമൂഹത്തെ രക്ഷിക്കാൻ ഗാന്ധി ദർശനങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഹിംസക്കായി നിലകൊള്ളുന്നവരെ ഹിംസിക്കുന്നത് വലിയ വിപത്തുകൾ വരുത്തി വെയ്ക്കുമെന്നും പ്രസ്താവിച്ചു. വയലൻറ് ആകാനുള്ള ത്വര നിയന്ത്രിക്കുന്നവനെ മനുഷ്യനാകാൻ കഴിയൂ എന്നും പറഞ്ഞു.
ലഹരിയിലൂടെ അപകടകരമായ വയലൻസിൽ അകപ്പെട്ടവരെ യുദ്ധകാല അടിസ്ഥാനത്തിൽ മോചിപ്പിക്കാനുള്ള ബാധ്യത സർക്കാരും,സുമനസ്സുകളും ഏറ്റെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ പി ജി ഡി ജില്ലാ കമ്മറ്റി ചെയർമാൻ കെ ജി റെജിയുടെ അദ്ധ്യക്ഷതയിൽ ഇലന്തൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കെ കുമാർജിയുടെ മകനും ഇഗ്നോ ഫാക്കൽറ്റിയുമായ കെ ഭദ്രകുമാറിനെ ആദരിച്ചു. ഗാന്ധി ഹത്യ കേവലം ഒരു വ്യക്തിയെ കൊലചെയ്ത സംഭവമല്ലെന്നും മറിച്ച് ഒരു ആശയത്തെയാണ് കൊലചെയ്യാൻ ശ്രമിച്ചതെന്നും കെ ഭദ്രകുമാർ പ്രസംഗത്തിൽ പറഞ്ഞു. പരിസ്ഥിതിയെ കരുതാതെയുള്ള ഗാന്ധി അനുസ്മരണങ്ങൾ നിരർത്ഥകമാണെന്നും ഭദ്രകുമാർ അഭിപ്രായപ്പെട്ടു.

കെ പി ജി ഡി സംസ്ഥാന സെക്രട്ടറി ബിനു എസ് ചാമക്കാലായിൽ ഗാന്ധി പ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനീ പ്രദീപ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ മനോജ്, സംസ്ഥാന കൗൺസിലർ എലിസബത്ത് അബു, എം.അബ്ദുൾ കലാം ആസാദ്,സോമൻ ജോർജ്ജ്, വിൽസൺ ചിറക്കാലാ, കെ പി മുകുന്ദൻ, ജോൺസ് യോഹന്നാൻ, ബാബുക്കുട്ടൻ, അനുപ് മോഹൻ, ലീലാ രാജൻ, എ റ്റി ശാമുവേൽ, അഡ്വ. ഷെറിൻ എം തോമസ്, പി.റ്റി.രാജു,പ്രദീപ് കുളങ്ങര,പ്രകാശ് പനങ്ങാട്ട്,മേഴ്സി ശാമുവേൽ,സോണി ഗംഗാധരൻ,ജോർജ്ജ് വർഗീസ്,ഉഷാ തോമസ്,സുധർമ്മ എസ്,എം.റ്റി.വർഗീസ്,സതീദേവി റ്റി.റ്റി.,മധുസൂതനൻ,അനീഷ് രാജ്,ബിന്ദു ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമ ദർശൻ യാത്രയുടെ ഭാഗമായി ഗാന്ധിജിയെ ഇലന്തൂരിൽ എത്തിച്ച പ്രമുഖ ഗാന്ധിയൻ ആയിരുന്ന കെ.കുമാർജി,മദ്ധ്യ തിരുവിതാംകൂറിലെ പ്രമുഖ ഖാദി പ്രചാരകനായിരുന്ന ഖദർ ദാസ് ഗോപാലപിള്ള എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ ഹാരാർപ്പണവും,പുഷ്പാർച്ചനയും ,അനുസ്മരണവും നടത്തി.

തുടർന്ന് കുന്നത്ത് ചിറ സന്ദർശിച്ച് മത്സ്യങ്ങൾക്ക് ഭക്ഷണം നൽകി.കുളക്കരയിലെ മാവുകളുടെ തണലിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി. തുടർന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ കേന്ദ്രം സന്ദർശിച്ച് നൂൽ നിർമ്മാണം, വസ്ത്ര നിർമ്മാണം എന്നിവയും ചക്കിൽ എണ്ണയാട്ടുന്നതും സോപ്പ് നിർമ്മാണവും എല്ലാം കണ്ടത് ഗാന്ധിദർശൻ വേദി പ്രവർത്തകർക്ക് വേറിട്ട അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *