കോന്നി – ആനക്കൂട് എക്കോ ടൂറിസം സെന്ററിൽ ഉണ്ടായ അത്യാഹിതത്തിൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സമദ് മേപ്രത്തും, ജനറൽ സെക്രട്ടറി അഡ്വ. ഹൻസലാഹ് മുഹമ്മദും കോന്നി DFO യുടെ ചുമതലയുള്ള റാന്നി ACF ഇജാസിന് നിവേദനം നൽകി. ലീഗ് ജില്ലാ സെക്രട്ടറി മുത്തലിഫ്, STU നേതാവ് നാസർ കോന്നി എന്നിവർ സമീപം. നിവേദനത്തിന്റ അടിസ്ഥാനത്തിൽ ഇക്കോ സെന്ററിൽ അടിയന്തിര സുരക്ഷ ഓഡിറ്റിംഗിന് ACF ഉത്തരവിട്ടു.


