റാന്നി പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് കുഴിക്കാലയുടെ മകളുടെ വിവാഹം ഈ മാസം 11ന് തിങ്കളാഴ്ച റാന്നി വളയനാട്ട് ആഡിറ്റോറിയത്തിൽ രാവിലെ 11.30 ന് നടത്തുന്നത്. അതേ വേദിയിൽ തന്നെ ശബരിമല പുങ്കാവനത്തിൽ വനത്തിൽ കുടിലുകെട്ടി താമസിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹം കൂടി നടക്കും, മഞ്ഞത്തോട് കോളനിയിലെ ആദിവാസി യുവാവുമായി, എല്ലാ ചിലവുകളും നൽകി നടത്തി കൊടുക്കുകയാണ് പ്രസിഡന്റ്. വനത്തിൽ താമസിക്കുന്നവരായ ആദിവാസികൾക്കും ഇത് ഒരു പുതിയ അനുഭവമാണെന്ന് ആദിവാസി ഊര് മൂപ്പൻ രാജുവും പറയുന്നു. ആദിവാസി ആചാരപ്രകാരമാണ് വിവാഹം. ഊര് മൂപ്പന്റെ നേതൃത്വത്തിലാണ് വിവാഹംനടക്കുക .ആദിവാസി നേതാവ് പി എസ് ഉത്തമനും കോളനിയിൽ നിന്ന് ബന്ധുക്കളും എത്തി വിവാഹത്തിന്റെ ഭാഗമാകും..
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

