ഭാര്യയും ഭർത്താവും കിണറ്റിൻ കരയിൽ നിന്ന് വഴക്കിട്ടു ; കുറച്ചു കഴിഞ്ഞപ്പോൾ കിണറ്റിൽ നിന്ന് രണ്ടുപേരുടെയും കരച്ചിൽ

Kerala Kottayam
Print Friendly, PDF & Email

കോട്ടയം: കിണറ്റിൽ നിന്നുള്ള കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്. ഫയർഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് കിണറ്റിൽ നിന്ന് ഭാര്യയേയും, ഭർത്താവിനെയും രക്ഷപെടുത്തിയത്.

ഏറ്റുമാനൂരിൽ ആണ് സംഭവം. കിണറ്റിൻ കരയിൽ നിന്ന് ഇരുവരും നടത്തിയ വഴക്കിനൊടുവിൽ ഭർത്താവ് ഭാര്യയെ കിണറ്റിൽ തള്ളിയിട്ടു. കണപ്പുര സ്വദേശിനി ബിനുവിനെയാണ് ഭർത്താവ് ശിവരാജ് കിണറ്റിൽ തള്ളിയിട്ടത്. ഭാര്യ കിണറ്റിൽ വീണത്തിന് പിന്നാലെ ഭർത്താവും കിണറ്റിലേക്ക് എടുത്തു ചാടി. ബിനുവിനെ രക്ഷപെടുത്താനാണ് ശിവരാജ് ചാടിയത്, എന്നാൽ രണ്ടുപേരും കിണറ്റിനുള്ളിൽ അകപ്പെട്ടുപോകുകയായിരുന്നു.

വീഴ്ചയിൽ ബിനുവിൻറെ കാലിന് പരിക്കേറ്റു. ശിവരാജിന് കാര്യമായ കുഴപ്പക്കാളൊന്നും ഉണ്ടായില്ല. രണ്ടു പേരും തമ്മിലുള്ള കുടുംബ പ്രശ്നങ്ങളാണ് അതിക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ശിവരാജ് പതിവായി മദ്യപിച്ചെത്തി ബിനുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. മദ്യലഹരിയിൽ ശിവരാജ് ഭാര്യയെ കിണറ്റിൽ തള്ളിയിട്ടതാണെന്നും നാട്ടുകാർ പറയുന്നു. കാലിന് പരിക്കേറ്റ ബിനു ആശുപത്രയിൽ ചികിത്സയിലാണ്. കിണറ്റിൽ നിന്നുള്ള കരച്ചിൽ ആരും കെട്ടില്ലായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു !!

Leave a Reply

Your email address will not be published. Required fields are marked *