ഡോ. എം. എസ്. സുനിലിന്റെ 368- മത് സ്നേഹഭവനം കിടപ്പുരോഗിയായ ഏലിയാമ്മയ്ക്കും കുടുംബത്തിനും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 368 -മത് സ്നേഹഭവനം സ്ട്രോക്ക് വന്ന് കിടപ്പിലായ വയല വള്ളവിളയിൽ ഏലിയാമ്മയ്ക്കും ജോസിനും രണ്ട് കുട്ടികൾക്കും ആയി ഡോ. ലേഖ ബാബുവിന്റെ സഹായത്താൽ അങ്ങാടിക്കൽ വടക്ക് നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ജില്ലാ പഞ്ചായത്തംഗം എ .എൻ. സലീം നിർവഹിച്ചു. മാസങ്ങൾക്ക് മുമ്പ് കാറ്റിലും മഴയിലും താമസിച്ചിരുന്ന ചെറിയ വീട്ടിന്റെ മുകളിലേക്ക് രണ്ടു മരങ്ങൾ കടപുഴകി വീഴുകയും വീട് പൂർണമായി നശിക്കുകയും ചെയ്തപ്പോൾ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞ് ഇവർക്കായി 2 മുറികളും, അടുക്കളയും, ഹാളും ,ബാത്റൂമും, സിറ്റൗട്ടുമടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ എം. അനിരുദ്ധൻ., പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ ., കിരൺ എം., ഭദ്രകുമാരി .എസ്. ഡോ. ജഗദീഷ് കെ. ബി. വിനോദ് കുമാർ .,ബിനൂ സ്കറിയ എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ ക്യാപ്ഷൻ :
ഡോ. എം .എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 368 -മത് സ്നേഹഭവനത്തി ൻറെ താക്കോൽദാനച്ചടങ്ങ് ജില്ലാ പഞ്ചായത്തംഗം എ .എൻ. സലീം നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *