വണ്ടന്മേട്: എസ്‌റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. തേനി ഉത്തമപാളയം പുതൂർ കാളിയമ്മൻ കോവിൽ സ്വദേശികളായ മുരുകൻ (43),ചിന്നച്ചാമി (48), തപം(42) എന്നിവരെയാണ് വണ്ടന്മേട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 11 മണിയോടെ ആമയാർ ഗണപതിപാലത്തുള്ള എസ്‌റ്റേറ്റ് കെട്ടിടത്തിനുള്ളിൽനിന്നും മൂന്നുചാക്കുകളിലായി 150 കിലോയോളം ഉണക്ക കുരുമുളക് കവർന്ന് രണ്ട് ബൈക്കിൽ കടത്തുന്നതിനിടയിൽ ചെങ്കുത്തായ കയറ്റം കയറാതെ ബൈക്കുകൾ നിർത്തി ചാക്കുകെട്ടുകൾ ചുമന്ന് മാറ്റാൻ ശ്രമിക്കുകയായിരുന്നു.
രാത്രികാല പരിശോധനയ്ക്ക് എത്തിയ പൊലീസ് സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുകെട്ടുകളുമായി പോകുന്ന പ്രതികളെ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കുരുമുളക് കണ്ടെത്തിയത്. ബൈക്കിൽ എത്തിയവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

