ലഖ്‌നൗ, സൺ റൈസേഴ്‌സിനെ തകർത്തു ; ഈ സീസണിലെ ആദ്യ ജയം,

Sports
Print Friendly, PDF & Email

ഹൈദരാബാദ്: ഐപിഎൽ മത്സരങ്ങളിലെ പ്രമുഖരായ സൺ റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചുവിക്കറ്റിന് തകർത്ത് ലഖ്‌നൗ സൂപ്പർ ജയന്റ്സിന് ഐപിഎൽ സീസണിലെ ആദ്യ ജയം. സൺ റൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം ലഖ്‌നൗ 16.1 ഓവറിൽ മറികടന്നു. ഓപ്പണർ മിച്ചൽ മാർഷും നിക്കോളാസ് പുരാനും നേടിയ അർദ്ധ സെഞ്ചുറികളാണ് ലഖ്‌നൗവിന് ജയം സമ്മാനിച്ചത്. ഹൈദരാബാദിനായി ശാർദൂൽ ഠാക്കൂർ നാലുവിക്കറ്റുകൾ നേടി.

നിക്കോളാസ് പുരാൻ ആണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറർ. കേവലം 26 പന്തിൽ ആറുവീതം സിക്‌സും ഫോറും സഹിതം 70 റൺസാണ് താരം നേടിയത്. ഓപ്പണർ എയഡൻ മാർക്രം (1) പുറത്തായതോടെ ക്രീസിലെത്തിയ പുരാൻ, മാർഷിനൊപ്പം ചേർന്ന് മാരക ആക്രമണം നടത്തി. ഇരുവരും തകർത്തുകളിച്ചതോടെ ലഖ്‌നൗ പവർപ്ലേയ്ക്കകത്തുതന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് നേടി. എൽഎസ്ജിയുടെ രണ്ടാമത്തെ ഏറ്റവും വലിയ പവർപ്ലേ സ്‌കോറാണിത്. 16 പന്തിൽ 44 റൺസായിരുന്ന പുരാന് പിന്നീട് നേടിയ 26 റൺസിന് വേണ്ടിവന്നത് വെറും പത്തു പന്തുകൾ.

മറുവശത്ത് മിച്ചൽ മാർഷും മികച്ച പ്രകടനം നടത്തി. 31 പന്തിൽ രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും സഹിതം 52 റൺസാണ് താരം നേടിയത്. രണ്ടാം വിക്കറ്റിൽ 43 പന്തിൽനിന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് മാർഷും പുരാനും ചേർന്ന് കെട്ടിപ്പടുത്തത്. ഇതോടെത്തന്നെ രാജസ്ഥാന്റെ കഥ ഏതാണ്ട് കഴിഞ്ഞു. പിന്നീട് ഋഷഭ് പന്തെത്തി 15 റൺസെടുത്ത് മടങ്ങി. 10 ഓവർ പിന്നിട്ടപ്പോഴേക്ക് ലഖ്‌നൗ 129-ന് രണ്ട് എന്ന നിലയിലെത്തിയിരുന്നു. ആയുഷ് ബദോനി (6), ഡേവിഡ് മില്ലർ (13*), അബ്ദുൽ സമദ് (22*) എന്നിവരും റൺസ് സംഭാവന ചെയ്തു. ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ട് വിക്കറ്റുകൾ നേടി.

 

Leave a Reply

Your email address will not be published. Required fields are marked *