തിരുവല്ല – പെരിങ്ങര ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് നൽകുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. 67 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ നൽകിയത്. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷയായി. അംഗങ്ങളായ റിക്കു മോനി വർഗീസ്, ടി വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, എം സി ഷൈജു , അശ്വതി രാമചന്ദ്രൻ, സനൽകുമാരി, സുഭദ്ര രാജൻ, ശാന്തമ്മ നായർ എന്നിവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

