പത്തനംതിട്ട : അഖില ലോക വൈ എം സി എ യുടെ പ്രാർത്ഥനാവാരത്തിൻ്റെ ശതോത്തര സുവർണ്ണ ജൂബിലിയുടെ സംഗമം പത്തനംതിട്ടയിൽ നടന്നു. പത്തനംതിട്ട വൈ എം സി എ യൂം സബ് റീജിയണൽ കമ്മറ്റിയും സംയുക്തമായിട്ടാണ് ജൂബിലി സംഗമം സംഘടിപ്പിച്ചത്.
മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യൂ വിൻറെ അദ്ധ്യക്ഷതയിൽ മുൻ രാജ്യ സഭ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ പി ജെ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശവും, വൈ എം സി എ സംസ്ഥാന ചെയർമാൻ പ്രൊഫ അലക്സ് തോമസ് ജൂബിലി സന്ദേശവും നൽകി.
ഡോ റെജി വറുഗീസ്,.രാജു തോമസ്,സുനിൽ പി എബ്രഹാം , വി ടീ ഈശോ, കെ വി തോമസ്, മോൾസി സാം , ടീ എസ് തോമസ്, തോമസ് മാത്യൂ വെട്ടൂർ, എൻ ബി തങ്കച്ചൻ, ജെ കെ ടീ ജോർജ്, ബെന്നി എബ്രഹാം അജന്ത, മനോജ് തെക്കേടം, അനി എം എബ്രഹാം അഡ്വ യോഹന്നാൻ കൊന്നയിൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലി സംഗമത്തോടനുബന്ധിച്ച് നടത്തിയ സ്തോത്ര സംഗമത്തിന്.,സാലി ജോൺ, ഡോ സിമി മറിയം ലൈജു, അനു മാത്യൂ ജോർജ്, കെ കെ മാത്യു, സാബു മുക്കരണത്ത്, എന്നിവർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

